Type Here to Get Search Results !

Bottom Ad

ആള്‍മറയിലിരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണ് മരിച്ചു

കാഞ്ഞങ്ങാട്: (www.evisionnews.co) കിണറിന്റെ ആള്‍മറയിലിരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന യുവാവ് അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചു. രാവണീശ്വരം വടക്കേവളപ്പില്‍ മുകുന്ദന്‍ ശാരിക ദമ്പതികളുടെ മകന്‍ സുജിത്താ (38)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ രാവണേശ്വരം പാറത്തോടുള്ള ബന്ധുവിന്റെ ആള്‍മറയുള്ള കിണറിന് മുകളിലിരുന്ന് ഫോണ്‍ വിളിക്കുന്നതിനിടയില്‍ സുജിത്ത് മുപ്പത്തഞ്ചടി താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. തത്സമയം പരിസരത്ത് ആരുമില്ലാതിരുന്നതിനാല്‍ സംഭവം ശ്രദ്ധയില്‍പെട്ടില്ല. 

വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് കിണറിനുള്ളില്‍ അവശനിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്നും സണ്ണി ഇമാനുവേലിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി യുവാവിനെ പുറത്തെടുത്ത് തോയമ്മല്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അസ്വഭാവീക മരണത്തിന് കേസെടുത്തു. പെയിന്റിംഗ് തൊഴിലാളിയാണ് സജിത്ത്. ഭാര്യ: റെജിന. മക്കള്‍: ദേവിക, അഞ്ചുമാസം പ്രായമായ കുഞ്ഞുമുണ്ട്. സഹോദരങ്ങള്‍: വി.വി ബാബു, സീമ, സുജാത.

Post a Comment

0 Comments

Top Post Ad

Below Post Ad