ബദിയടുക്ക (www.evisionnews.co): ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖാന്തരം മലയോര മേഖലയിലേക്ക് അനുവദിച്ച ആശ്രയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ആംബുലന്‍സിന്‍ പ്രയോജനം ലഭിക്കും. ബദിയടുക്കയില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഫ്‌ളാഗ് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വിദ്യാര്‍ത്ഥികളെയും ജീവകാരുണ്യ പ്രവര്‍ത്തകരെയും ആദരിച്ചു. ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.എം.സി.സി ദേശീയ ഉപദേശക വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മൂസ ബി ചെര്‍ക്കള, എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ബദ്‌റുദ്ധീന്‍ താസിം, കോട്ട അബ്ദുല്‍ റഹിമാന്‍, ഡോ. മുഹമ്മദ് കുഞ്ഞി, ഷാഫി ഹാജി അദൂര്‍, അലി തുപ്പക്കല്‍, തിരുപതി കുമാര്‍ ഭട്ട്, റഫീഖ് കേളോട്ട് സംബന്ധിച്ചു.
വിദ്യാര്‍ത്ഥികളായ അസ്മത്ത് റഹീമ മുബ്ശി പിലാങ്കട്ട, ശൈമ അബ്ദുല്‍ നാസര്‍ മാളിക ചെടേക്കാല്‍, അക്ഷിത അശോക്ക കാര്യാട് എന്നിവരെ സ്വര്‍ണ മെഡല്‍ നല്‍കി ആദരിച്ചു. പ്രൊഫ. ശ്രീനാഥ്, നിര്‍മ്മല്‍ മാസ്റ്റര്‍ എന്നിവരെയും കെ.എം.സി.സി ഭാരവാഹികളായ ഇ.ബി അഹമ്മദ്, എം.എസ് ഹമീദ്, മുനീഫ് ബദിയടുക്ക, ഹനീഫ് ടി.ആര്‍.എ, ഷരീഫ് പൈക്ക, കരീം മൊഗര്‍, സത്താര്‍ ആലംപാടി, റഹ്മാന്‍ പടിഞ്ഞാര്‍, അബ്ദുല്ല അലാബി, ഷാഫി മാര്‍പ്പനട്ക്ക, എം.എസ് മൊയ്തീന്‍, അഷ്‌റഫ് കോട്ട, അസീസ് ചിമ്മിനട്ക്ക, മുനീര്‍ ബീജന്തട്ക്ക എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

Post a Comment
0 Comments