
നീലേശ്വരം (www.evisionnews.co): പള്ളിക്കര ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് കലുങ്കിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ പള്ളിക്കര റെയില്‍വേ ഗേറ്റിനു സമീപമാണ് അപകടം. വെള്ളച്ചാല്‍ സ്വദേശി പി. വിനോദിനാണ് (30) പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവത്തൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ കലുങ്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്റ്റിയറിംഗില്‍ നെഞ്ചിലമര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട വിനോദിനെ ഓടിക്കൂടിയ നാട്ടുകാരാണ് ഉടന്‍ ആശുപത്രിയിലെത്തിച്ചത്.
Post a Comment
0 Comments