
കാസര്‍കോട് (www.evisionnews.co): മന്ത്രി കെ.ടി ജലീല്‍ രാജി വെക്കുക മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഇന്ന് പുതിയ ബസ് സ്റ്റാന്റില്‍ വൈകിട്ട് നാലുമണിക്ക് പ്രതിഷേധ തെരുവ് സംഘടിപ്പിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കള്‍ സംബന്ധിക്കും മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് പ്രസിഡണ്ട് അജ്മല്‍ തളങ്കരയും ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിരയും അറിയിച്ചു.
Post a Comment
0 Comments