Type Here to Get Search Results !

Bottom Ad

ഫാഷന്‍ ഡിസൈനറുടെയും വീട്ടുജോലിക്കാരിയുടെയും മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍


ന്യൂഡല്‍ഹി (www.evisionnews.co): ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരിയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. തെക്കന്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ജ് മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 53കാരിയായ മായയും ഇവരുടെ വീട്ടിജോലിക്കാരിയുമാണ് കൊല്ലപ്പെട്ടത്. 

മായയുടെ മൃതദേഹം കിടപ്പുമുറിയിലും ജോലിക്കാരിയുടേത് ലിവിംഗ് റൂമിലുമാണ് കണ്ടെത്തിയത്. അറസ്റ്റിലായിട്ടുള്ള മൂന്നുപേരും മായയ്ക്കു വേണ്ടി ജോലി ചെയ്തവരാണെന്ന് പോലീസ് അറിയിച്ചു. കത്തിക്കുത്തേറ്റാണ് ഇരുവരും മരിച്ചിരിക്കുന്നത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad