തിരുവനന്തപുരം (www.evisionnews.co): ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്തെത്തിയ 52 കാരിയെ അക്രമിച്ച കേസില്‍ റിമാന്‍ഡിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കോടതി ജയില്‍മാറ്റ അനുമതി നല്‍കി. കൊട്ടാരക്കര ജയിലില്‍നിന്നു പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള സുരേന്ദ്രന്റെ അപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി അനുവദിച്ചു. തന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് ജയില്‍ മാറ്റിത്തരണമെന്നായിരുന്ന സുരേന്ദ്രന്‍ കോടതിയില്‍ അപേക്ഷിച്ചിരുന്നത്. ഉത്തരവ് ജയിലില്‍ ലഭിക്കുന്ന മുറക്ക് സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റും.
ചിത്തിര ആട്ടവിശേഷത്തിന് മകന്റെ കുഞ്ഞിന്റെ ചോറൂണിനായി സന്നിധാനത്തെത്തിയ 52 വയസുള്ള സ്ത്രീയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രനെ പൊലീസ് പ്രതിചേര്‍ത്തത്. കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അതേസമയം 2012ല്‍ യുവമോര്‍ച്ച മാര്‍ച്ചിനിടെ പമ്പക്ക് സമീപം ചാലക്കയം ടോള്‍ഗേറ്റ് തകര്‍ത്ത കേസില്‍ സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നു.

Post a Comment
0 Comments