(www.evisionnews.co) മന്ത്രി കെടി ജലീലിന്റെ വിവാദമായ ബന്ധു നിയമനത്തിലെ വ്യക്തി വെല്‍ഫയര്‍ പാര്‍ട്ടി നേതാവിന്റെ മകന്‍. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട കെടി അദീബ് വെല്‍ഫയര്‍ പാര്‍ട്ടി മൂക്കിലപീടിക യൂനിറ്റ് പ്രസിഡണ്ട് പ്രൊഫസര്‍ കെടി ഹംസയുടെ മകനാണ്. ആളില്ലാ പാര്‍ട്ടിയെന്നായിരുന്നു വെല്‍ഫയര്‍ പാര്‍ട്ടിയെ ജലീല്‍ വിശേഷിപ്പിച്ചത്.
അതേസമയം ഇത്തരം പ്രസംഗങ്ങള്‍ സിപിഎം പാര്‍ട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രീണിപ്പിക്കാനുള്ള നാടകങ്ങളായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്. അടുപ്പക്കാരെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ തിരുകി കയറ്റാനുള്ള ശ്രമങ്ങള്‍ ജലീലിന്റെ ആദര്‍ശ കാപട്യങ്ങളെ പൊതുജനങ്ങള്‍ക്കു മുന്നില്‍ വെളിപ്പൈടുത്തിയിരിക്കുകയാണ്.
ഏഴ് അപേക്ഷകളാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ലഭിച്ചത്. ഇതില്‍ അഞ്ചും യോഗ്യരായവരുടെ അപേക്ഷയായിരുന്നു. ഇതെല്ലാം തഴഞ്ഞാണ് ബന്ധുവായ അദീബിന് ജലീലിന്റെ ഇടപെടലില്‍ നിയമനം നല്‍കിയിരിക്കുന്നത്.
Post a Comment
0 Comments