കാസര്‍കോട് (www.evisionnews.co): ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയലിലടച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിയില്‍ പ്രതിഷേധിച്ചു. ബദിയടുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജ് രണ്ടാം ബ്ലോക്ക് കെട്ടിട നിര്‍മാണോദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. വേദിയുടെ പ്രധാന കവാടത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍ പ്രതിഷേധം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയെ മറ്റൊരു വഴിയിലൂടെ ഉദ്ഘാടന വേദിയിലെത്തിക്കുകയായിരുന്നു.

Post a Comment
0 Comments