Type Here to Get Search Results !

Bottom Ad

48 മണിക്കൂര്‍ കൊണ്ട് 1.3 മില്യണ്‍ കാഴ്ച്ചക്കാര്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘പ്രകാശന്റെ നാച്വറല്‍ ആക്ടിംഗ്’


(www.evisionnews.co) ഫഹദ് നായകനായെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശന്റെ ടീസറിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത. ടീസര്‍ പുറത്തിറങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോള്‍ 13 ലക്ഷത്തിലധികം പേരാണ് പ്രകാശന്റെ നാച്വറല്‍ ആക്ടിംഗ് വിസ്മയം കണ്ടിരിക്കുന്നത്. വളരെ രസകരമായാണ് ഒരു മിനിറ്റും മൂന്നു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസര്‍ ഒരുക്കിയിരിക്കുന്നത്. കല്ല്യാണസദ്യയില്‍ പങ്കെടുക്കുന്ന ഒരു ടിപ്പിക്കല്‍ മലയാളിയുടെ പൊതുസ്വഭാവത്തെ വളരെ ഹാസ്യാത്മകമായി തന്നെ ടീസറില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ആ കഥാപാത്രം ഒരു മലയാളിയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പച്ചയായി അവതരിപ്പിച്ചിരിക്കുകയാണെന്നാണ് ടീസര്‍ കണ്ടവര്‍ ഒന്നടങ്കം പറയുന്നത്.

തനി നാട്ടുംപുറത്തുക്കാരനായ ഫഹദിനെയാകും ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയുക. ഒരു സാധാരണക്കാരന്‍ ചെയ്യുന്ന പരദൂഷണവും ചേഷ്ടകളുമായിട്ടാണ് ടീസറില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നത്. മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലിനും ശേഷം ഫഹദിന്റെ നാച്ചുറല്‍ ആക്ടിംഗ് ഞാന്‍ പ്രകാശനിലൂടെ കാണാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടീസറില്‍ ഏറ്റവുമധികം ശ്രദ്ധേയമായ ഒരു സീന്‍ കണ്ട മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വന്നത് മോഹന്‍ലാലിനെയായിരിക്കും. ഇതുപോലെയുള്ള സീനുകള്‍ ഇത്രയും മനോഹരമാക്കാന്‍ ഫഹദിനും ലാലേട്ടനുമെ കഴിയുകയുള്ളുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad