ഉദുമ (www.evisionnews.co): വര്‍ഗ്ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രക്ക് ഉദുമയില്‍ ആവേശകരമായ സ്വീകരണം നല്‍കി.
സ്വീകരണ പൊതുയോഗം യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തൊട്ടി സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, ഡി.സിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പ്രസംഗിച്ചു.
മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം. എസ്. മുഹമ്മദ്ക്കുഞ്ഞി, അഷ്റഫ് എടനീർ , ടി.ഡി കബീർ, മണ്ഡലം ഭാരവാഹികളായ എ.ബി.ഷാഫി, ഹമീദ് മാങ്ങാട്, കെ.എ അബ്ദുല്ല ഹാജി, ഹുസൈനാര്‍ തെക്കില്‍, തൊട്ടി സാലിഹ് ഹാജി, സി.എല്‍ റഷീദ് ഹാജി, എം.എസ് ഷുക്കൂര്‍, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ റൗഫ് ബായിക്കര, അബ്ബാസ് കൊളച്ചപ്പ്, നിസാര്‍ തങ്ങള്‍, ടി.ഡി ഹസ്സന്‍ ബസരി, സിദ്ദീഖ് ബോവിക്കാനം, അസ് ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, റംസീര്‍ പള്ളങ്കോട്, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ഷരീഫ്, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, കെ.എം.സി.സി. നേതാക്കളായ ഹംസ തൊട്ടി, റഷീദ് ഹാജി കല്ലിങ്കാല്‍, ടി.ആര്‍ ഹനീഫ, സാദിഖ് പാക്യാര, എം.എ മുഹമ്മദ് കുഞ്ഞി, കെ.പി അബ്ദുല്‍ ഖാദര്‍ കളനാട് സംബന്ധിച്ചു.

Post a Comment
0 Comments