പാലക്കുന്ന് (www.evisionnews.co): കേരള സ്‌പോര്‍ട്സ് കൗണ്‍സിലും കേരള സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷനും സംഘടിപ്പിക്കുന്ന 47മത് സംസ്ഥാന യൂത്ത്, ജൂനിയര്‍ പുരുഷ- വനിതാ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് പാലക്കുന്ന് ഗ്രീന്‍വുഡ്സ് പബ്ലിക് സ്‌കൂളില്‍ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ ഷിപ്പില്‍ പതിനാല് ജില്ലകളില്‍ നിന്നായി മുന്നൂറ്റി അമ്പതോളം കായിക താരങ്ങള്‍ മത്സരിക്കുന്നുണ്ട്. ആദ്യ ദിനത്തില്‍ വിവിധ കാറ്റഗറിയിലായിരുന്നു മത്സരം. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഫറൂഖ് കാസ്മി അധ്യക്ഷത വഹിച്ചു.
കേരള സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ സെക്രട്ടറി ടി.ടി ജെയിംസ്, സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പറും ചാമ്പ്യന്‍ഷിപ്പ് ഒബ്സര്‍വറുമായ പള്ളം നാരായണന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് എം അച്യുതന്‍, ലോക പഞ്ചഗുസ്തി താരം എം.വി പ്രദീഷ്, ഗ്രീന്‍വുഡ്സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗണേഷ് കട്ടയാട്ട്, സിഇഒ സലീം പൊന്നമ്പത്ത്, അഡി: ഗവ: പ്ലീഡര്‍ അഡ്വ: വി. മോഹനന്‍, ജില്ലാ റൈഫിള്‍ അസോസിയേഷന്‍ അംഗം സോളാര്‍ മുഹമ്മദ് കുഞ്ഞി, സംഘടക സമിതി ജനറല്‍ കണ്‍വീനര്‍ മുജീബ് മാങ്ങാട് സംസാരിച്ചു. ഗ്രീന്‍വുഡ്സ് പബ്ലിക് സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ജലീല്‍ കാപ്പില്‍ സ്വാഗതവും വര്‍ക്കിംഗ് ചെയര്‍മാന്‍ ഷരീഫ് കപ്പില്‍ നന്ദിയും പറഞ്ഞു.
ആദ്യ ദിനത്തില്‍ നടന്ന വിവിധ കാറ്റഗറിയിലെ വിജയികള്‍: യൂത്ത് ബോയ്സ് 49കിലോ വിഭാഗത്തില്‍ തൃശൂരിലെ പി.സി ഗോകുല്‍ ഒന്നും തിരുവനന്തപുരത്തെ ആര്‍.ജി രതീഷ് രണ്ടും 55കിലോ വിഭാഗത്തില്‍ തിരുവനന്തപുരത്തെ ഡി.എസ് റിജോ ഒന്നും കോട്ടയത്തെ സിബിന്‍ പ്രസാദ് രണ്ടും സ്ഥാനവും നേടി. ജൂനിയര്‍ ബോയ്സ് 55കിലോ വിഭാഗത്തില്‍ മലപ്പുറത്തെ എം.പി അമീര്‍ ഒന്നും കോട്ടയത്തെ യദുകൃഷ്ണന്‍ രണ്ടും സ്ഥാനവും നേടി. ഇന്ന് നടക്കുന്ന സമാപന സമ്മേളനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു മുഖ്യാതിഥിയാകും. ഡിസംബറില്‍ നാഗ്പൂരില്‍ നടക്കുന്ന കേരള ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തെരഞ്ഞെടുക്കും.
Post a Comment
0 Comments