
അഹമ്മദാബാദ് (www.evisionnews.co): ഗുജറാത്തില്‍ ബി.ജെ.പി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ സാമൂഹ്യ നീതി ശാക്തീകരണ- തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന സുന്ദര്‍ സിംഗ് ചൗഹാനാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ചൗഹാന്റെ അവകാശവാദം.നാല് തവണ എം.എല്‍.എ ആയിട്ടുള്ള ചൗഹാന്‍ ഒരു തവണ മന്ത്രിയും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ചൗഹാനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചവ്ദയും ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രാജിവ് സതാവും ചേര്‍ന്ന് സ്വീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൗഹാന്‍ ബി.ജെ.പിയില്‍ നിന്നും രാജിവച്ചത്.
Post a Comment
0 Comments