കാസര്‍കോട് (www.evisionnews.co): റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെയും വി. സാവിത്രിയുടേയും മകള്‍ നീലിചന്ദ്രന്‍ വിവാഹിതയായി. ചെമ്മട്ടംവയലിലെ പി. കുഞ്ഞികൃഷ്ണന്‍ നായരുടേയും പി. സരസമ്മയുടെയും മകന്‍ വിഷ്ണുവാണ് വരന്‍. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മന്ത്രിമാരായ ഇ.പി ജയരാജന്‍, ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, എ.കെ ബാലന്‍, ജി. സുധാകരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ് സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, എം.എം മണി, കെ.കെ ശൈലജ, എ.സി മൊയ്തീന്‍, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, കെ. രാജു, പി. തിലോത്തമന്‍, നിയുക്ത മന്ത്രി കെ. കൃഷ്ണന്‍കുട്ടി, പി. കരുണാകരന്‍ എം.പി, പി.കെ ശ്രീമതി എം.പി, എം.എല്‍.എമാര്‍, അഡീ. ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ എ.ടി ജയിംസ്, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍മന്ത്രിമാരായ സി.ടി അഹമ്മദലി, കെ.പി മോഹനന്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

Post a Comment
0 Comments