Type Here to Get Search Results !

Bottom Ad

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി

Image result for police cap kerala

കാസര്‍കോട് (www.evisionnews.co): വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. കുഡ്ലു ആസാദ് നഗറിലെ കെ എ അര്‍ഷാദിന്റെ കെ എല്‍ 14 ക്യു 8602 നമ്പര്‍ ടി.വി.എസ് ജുപീറ്റര്‍ സ്‌കൂട്ടറാണ് മോഷണം പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് അര്‍ഷാദ് കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad