Type Here to Get Search Results !

Bottom Ad

വേള്‍ഡ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് എക്‌സിക്യൂട്ടീവ് മെമ്പര്‍ക്ക് ദുബൈയില്‍ സ്വീകരണം

ദുബൈ (www.evisionnews.co): യു.എ.ഇ സഹിഷ്ണുത മന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണപ്രകാരം യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ വേള്‍ഡ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് എക്‌സിക്യൂട്ടീവ് അംഗവും സി.ഐ.സി കോര്‍ഡിനേറ്ററുമായ അബ്ദുല്‍ ഹക്കീം ഫൈസിക്ക് ദുബൈയില്‍ സ്വീകരണമൊരുക്കുന്നു. ദുബൈ ഹോസ്പിറ്റല്‍ കോമ്പൗണ്ടിനകത്തുള്ള അല്‍ ഉവൈസ് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന പരിപാടിയില്‍ സൈദ് മുഹമ്മദ് നിസാമി അനുസ്മരണം നടത്തും. 

ദുബൈ വാഫി അസോസിയേഷന്റെയും ദുബൈ എസ്‌കെഎസ്എസ്എഫിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് ഹാമിദ് കോയമ്മ തങ്ങള്‍ ഖത്മുല്‍ ഖുര്‍ആന്‍ ദുആക്ക് നേതൃത്വം നല്‍കും. ഒമാന്‍ ഇക്കണോമിക് റിവ്യൂ ചീഫ് കറസ്‌പോണ്ടന്റ് മുഹമ്മദ് നാഫി വാഫി, പ്രമുഖ വാഗ്മി മുസ്തഫ വാഫി (അബൂദാബി), യു.എ.ഇയിലെ മത സാംസ്‌കാരിക- സംഘടനാ നേതാക്കള്‍ സംബന്ധിക്കും. പരിപാടിയുടെ വിജയിത്തിന് 25 അംഗ പ്രചാരണ കമ്മിറ്റി രൂപീകരിച്ചതായി സംഘാടക സമിതി നേതാക്കള്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad