Type Here to Get Search Results !

Bottom Ad

ചേരൂരില്‍ കളിക്കുന്നതിനിടെ പുഴയില്‍ വീണ പന്തെടുക്കാന്‍പോയ യുവാവ് ഒഴുക്കില്‍പ്പെട്ടു


കാസര്‍കോട് (www.evisionnews.co): ചേരൂരില്‍ കളിക്കുന്നതിനിടെ പുഴയില്‍വീണ പന്തെടുക്കാന്‍ പോയ യുവാവിനെ കാണാതായി. ചേരൂരിലെ ഡി.എം അബ്ദുല്‍ ഖാദറിന്റെയും ആരിഫയുടെയും മകന്‍ ഡി.എം ആഷിഖാണ് ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീഴുകയായിരുന്നു. ഇതെടുക്കാന്‍ പുഴയിലിറങ്ങിയ ആഷിഖ് ഒഴുക്കില്‍പെടുകയായിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി യുവാവിനെ കണ്ടെത്താന്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad