കാസര്‍കോട് (www.evisionnews.co): ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ പരിശീലന പരിപാടി 'ബിയോണ്ട് ദ ലിമിറ്റ്' സെപ്തംബര്‍ 23ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ബേക്കല്‍ താജ് റിസോട്ടില്‍ നടക്കും. ജെ.സി.ഐ അന്താരാഷ്ട്ര പരിശീലകനും കോര്‍പറേറ്റ് ട്രെയിനറുമായ അഡ്വ. എ.വി വാമനകുമാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. ഒരാളുടെ ജീവിതത്തിലും തൊഴിലിലും എങ്ങനെ മികവ് കൊണ്ടുവരാം അതിനുള്ള വഴികളും തന്ത്രങ്ങളുമാണ് പരിപാടിയില്‍ ഉള്‍പെടുത്തിരിക്കുന്നത്. ബിനിനസുകാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍, എല്‍.ഐ.സി ഓഫീസര്‍, മെഡിക്കല്‍, സെയില്‍സ്, ഡിസൈനിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി ജീവിത വിജയം ആഗ്രഹിക്കുന്ന ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.

Post a Comment
0 Comments