ഉദുമ (www.evisionnews.co): കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗ്ലൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടിക്കുളത്തെ പരേതനായ എസ്.കെ മുഹമ്മദ് കുഞ്ഞി- ഫാത്തിമ ദമ്പതികളുടെ മകന്‍ എസ്.കെ സുല്‍ത്താനാ (30)ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് സിറ്റി ആശുപത്രിക്ക് സമീപമാണ് സുല്‍ത്താന്‍ സഞ്ചരിച്ച ഹോണ്ട ആക്ടിവ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൂല്‍ത്താന്‍ മംഗളൂരു കെ.എം.സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. സുല്‍ത്താനും കുടുംബവും ഇപ്പോള്‍ പാക്യാരയിലാണ് താമസം. ഭാര്യ: മുംതാസ്. മക്കള്‍: ഫാത്തിമ, ഫൗസിയ, ഫാഹില്‍. സഹോദരങ്ങള്‍: സഫിയ, ദൈന, സറീന, കുല്‍സൂബി, പരേതരായ ഫൗസിയ, മുനീര്‍.

Post a Comment
0 Comments