ഹൈദരാബാദ് (www.evisionnews.co): തെലങ്കാനയില്‍ ആരുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെലങ്കാന രാഷ്ട്ര സമിതിയുമായി (ടിആര്‍എസ്) സഖ്യമില്ലെന്ന് അറിയിച്ച അമിത് ഷാ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നേരത്തേ നിയമസഭ പിരിച്ചുവിട്ടതിനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനോടു യോജിപ്പിലായിരുന്ന ചന്ദ്രശേഖര്‍ റാവു പിന്നീട് നിലപാട് മാറ്റുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു
സ്വന്തം ശക്തിയില്‍ നില്‍ക്കാനാണു ബിജെപിയുടെ തീരുമാനം. പ്രീണന രാഷ്ട്രീയത്തിനെതിരെ കൂടിയാണ് ഈ പോരാട്ടം. തെലങ്കാന സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെട്ടിരിക്കുകയാണ്. ടിആര്‍എസിനോടും മുഖ്യമന്ത്രിയോടും ഒരു കാര്യം മാത്രമാണു ചോദിക്കാന്‍ ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പു ചെലവുകളുടെ പേരില്‍ ജനങ്ങള്‍ക്കു എന്തിനാണ് അധികഭാരം നല്‍കുന്നത്? ഒന്‍പതുമാസം മുന്‍പേ തിരഞ്ഞെടുപ്പ് നടത്തിയിട്ട് എന്തുനേടാനാണ്?തെലങ്കാനയിലെ മെഹബൂബ് നഗറില്‍ ബിജെപി പൊതുയോഗത്തില്‍ അമിത് ഷാ ചോദിച്ചു.കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 4200 കര്‍ഷകരാണ്. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും സംസ്ഥാനത്തു നടപ്പാക്കാന്‍ തയാറായിട്ടില്ല. പതിനാലാം ധനകമ്മിഷന്‍ പ്രകാരം 2.30 ലക്ഷം കോടി രൂപ തെലങ്കാന സംസ്ഥാനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി നൈസാമിന്റെ ഭരണത്തില്‍ നിന്ന് ആന്ധ്രാ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിന്റെ വാര്‍ഷികം പോലും സംസ്ഥാന സര്‍ക്കാര്‍ ആഘോഷിച്ചില്ല. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീ ന്റെ(എഐഎംഐഎം) സമ്മര്‍ദത്തിന്റെ ഭാഗമായാണ് ഇത് ഷാ ആരോപിച്ചു.

Post a Comment
0 Comments