കാഞ്ഞങ്ങാട് (www.evisionnews.co): പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കിട്ടുന്ന ഒരോ വോട്ടിനും ഗുണം ലഭിക്കുന്നത് ബി.ജെ.പിക്കായിരിക്കുമെന്നും കൂടുതല്‍ വോട്ടുനല്‍കി കോണ്‍ഗ്രസിനെ വിജയിപ്പിച്ചാലെ രാജ്യത്ത് മതേതരത്വ സര്‍ക്കാറുണ്ടാവുകയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ കണ്ട ഏറ്റവും കഴിവു കേട്ട ഭരണാധികാരിയാണ് മോദി. രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. രൂപയുമായി ഡോളറിന്റെ മൂല്യം 70 രൂപ മുതല്‍ 73ല്‍ എത്തി നില്‍ക്കുന്നു. നോട്ടു നിരോധനത്തിന്റെ ഫലമായുണ്ടായ പണത്തിന്റെ 99.5 ശതമാനം പണവും തിരിച്ചുവന്നു. ഇതുകാരണം അമ്പതു ലക്ഷം പേര്‍ തൊഴില്‍ രഹിതരായി. ക്യൂ നിന്ന് 150 പേരാണ് മരിച്ചത്. ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി 14 ലക്ഷം കോടി രൂപയാണ് മോദി കവര്‍ന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അഴിമതിയാണങ്കില്‍ സര്‍വത്രമാണ്. റാഫേല്‍ വിമാന അഴിമതിയും ബാങ്കുകളിലെ കിട്ടാകടവും അഴിമതിക്ക് ഉദാഹരണമാണ്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2.3ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ കിട്ടാകടമായിട്ടുണ്ടായിരുന്നത് മോദി ഭരണത്തില്‍ 12ലക്ഷം കോടിയായി ഉയര്‍ന്നു.
മോദിയുടെയും ധനമന്ത്രി ജെറ്റ്ലിയുടെ സഹായത്താല്‍ വിജയമല്യയും നീരവ് മോദിയും കോടി കണക്കിന് രൂപയാണ് രാജ്യത്ത് നിന്നും കടത്തി കൊണ്ടുപോയിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഡാമുകള്‍ പെട്ടന്ന് തുറന്നത് മൂലമുണ്ടായ പ്രളയമാണ്. അതിന് ഉത്തരവാദി സര്‍ക്കാരാണ്. എല്ലാവരും സഹകരിച്ചിട്ടും പ്രളയത്തിന് ശേഷവും സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരോട് നിര്‍ബന്ധിച്ച് പണം വാങ്ങാനുള്ള ശ്രമം ഉപേക്ഷിക്കണം. 1300 കോടി രൂപയോളം ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തി കഴിഞ്ഞു. എന്നിട്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കൈയില്‍ നിന്ന് നിര്‍ബന്ധിച്ച് പണപിരിവ് നടത്തുന്ന തെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. നല്ല സ്ഥാനാര്‍ത്ഥിയെ തന്നാല്‍ മികച്ച വിജയം കാസര്‍കോട് മണ്ഡലത്തിലുണ്ടാവുമെന്ന് പ്രതിപക്ഷ നോതാവിനെ ഉണര്‍ത്താന്‍ ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് കൂടിയായ യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷ പ്രസംഗം ഉപയോഗപ്പെടുത്തി. ചെയര്‍മാന്‍ എ ഗോവിന്ദന്‍ നായര്‍ സ്വാഗതംപറഞ്ഞു. മുന്‍ മന്ത്രി അനൂപ് ജേക്കബ് എം.എല്‍.എ, മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍, മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, കണ്ണൂര്‍ ജില്ലാ ഡി.സി.സി പ്രസിഡണ്ട് സതീഷന്‍ പാച്ചേനി, കാസര്‍കോട് ജില്ലാ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി.സി ജന.സെക്രട്ടറിമാരായ നീലകണ്ഠന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, റാം മോഹന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, പി.എ അഷ്റഫലി, കെ മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, വണ്‍ഫോര്‍ അബ്ദുറഹ്്മാന്‍ പ്രസംഗിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷററായ തെരഞ്ഞെടുക്കപ്പെട്ട സി.ടി അഹമ്മദലിയെ രമേശ് ചെന്നിത്തല ഷാളയണിയിച്ചു.

Post a Comment
0 Comments