Type Here to Get Search Results !

Bottom Ad

ഇ-വിഷന്‍ നാലാം വാര്‍ഷികം: ഫാസ്റ്റിംഗ് അവാര്‍ഡ് വിതരണവും മെഹന്തി ഫെസ്റ്റും നടത്തി



കാസര്‍കോട് (www.evisionnews.co): ഇ-വിഷന്‍ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫാസ്റ്റിംഗ് അവാര്‍ഡ് വിതരണം ചെയ്തു. കഴിഞ്ഞ റമദാനില്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയ 10 വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് അവാര്‍ഡ് ഏറ്റവും ചെറിയ പ്രായത്തിലുള്ള കുട്ടിക്കുള്ള സ്വര്‍ണ മെഡല്‍ മുഹമ്മദ് ശിഫാ മുഹബ്ബത്തിന് സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഇവിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു.
കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലേഖ, സിനിമാ താരം ശ്രീവിദ്യ, മുളിയാര്‍ ഗ്രാമപഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലത്ത്, വ്യവസായികളായ ഡോ. എം.പി ഷാഫി ഹാജി ഖത്തര്‍, ഹനീഫ് ഗോള്‍ഡ് കിംഗ്, ഇവിഷന്‍ ഡയറക്ടര്‍മാരായ റൗഫ് ബവിക്കര, ഷംസുദ്ധീന്‍ കിന്നിംഗാര്‍, എം.എ നജീബ്, അഖിലേഷ് നഗുമുഖം, അഷ്‌റഫ് നാല്‍ത്തടുക്ക സംബന്ധിച്ചു. മെഹന്തി ഫെസ്റ്റും അരങ്ങേറി.












Post a Comment

0 Comments

Top Post Ad

Below Post Ad