തൃക്കരിപ്പൂര്‍ (www.evisionnews.co): കാടങ്കോട് ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കായിക ദിനത്തില്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞ് പിടിച്ച് എസ്.എഫ്.ഐയുടെ അക്രമം. എം.എസ്.എഫ് പ്രവര്‍ത്തകരായ അസ്‌കര്‍, അജ്മല്‍, അബ്ദുള്ള എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആസ്പത്രിയിലും ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
പുറമെ നിന്നുള്ള ഡി.വൈ.എഫ്.ഐ ഗുണ്ടകളുടെ ബലത്തില്‍ സ്‌കൂളുകളിലും കാമ്പസുകളിലും എസ്.എഫ്.ഐ നടത്തുന്ന അഴിഞ്ഞാട്ടം കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി അധികാരികള്‍ സ്വീകരിക്കണമെന്നും എം.എസ്.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഗുണ്ടായിസമാണ് എസ്.എഫ്.ഐ പയറ്റുന്നതെങ്കില്‍ അതിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ എം.എസ്.എഫിന് അറിയാമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള, മണ്ഡലം പ്രസിഡണ്ട് അസ്ഹറുദ്ദീന്‍ മണിയനോടി, അനസ് കാടങ്കോട്, യൂത്ത് ലീഗ് സെക്രട്ടറി വി.പി.പി ശുഹൈബ്, എം.എസ്.എഫ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് നേതാക്കളായ അക്ബര്‍ സാദത്ത്, മഷൂദ് തലിച്ചാലം, അസറു ഒളവറ സന്ദര്‍ശിച്ചു.

Post a Comment
0 Comments