കാസര്‍കോട് (www.evisionnews.co): വെള്ളം ചോദിച്ചെത്തിയ അജ്ഞാതന്‍ റിട്ട. അധ്യാപികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. കുശാല്‍ നഗറിലെ റിട്ട. അധ്യാപിക അമ്മിണിയുടെ അഞ്ചുപവന്റെ താലിമാലയാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.
വീടിന് സമീപത്ത് തന്നെ സ്ഥിതിചെയ്യുന്ന കടയില്‍ ഭര്‍ത്താവ് കൃഷ്ണന്‍ ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ അമ്മിണി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് വെള്ളം ചോദിച്ച് അജ്ഞാതനായ യുവാവെത്തുകയും എടുക്കാനായി തിരിഞ്ഞപ്പോള്‍ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് ഓടിരക്ഷപ്പെടുകയും ചെയ്തത്. വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ തിരച്ചിലില്‍ കടയുടെ സമീപത്തു നിന്നും താലിയും കൊളുത്തും കണ്ടെത്തി. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment
0 Comments