Type Here to Get Search Results !

Bottom Ad

ലസ്സി എന്‍ കഫെയുടെ യു.എ.ഇ ഡിസ്ട്രിബൂഷന്‍ഷിപ്പ് കൈമാറി


അബുദാബി (www.evisionnews.co): ഇന്ത്യയിലെ പ്രമുഖ ബ്രാന്റായ ലസ്സി എന്‍ കഫെയുടെ യു.എ.ഇ ഡിസ്ട്രിബൂഷന്‍ഷിപ്പ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അബുദാബിയിലെ പ്രമുഖ വ്യവസായികളായ മുഹമ്മദ് സാലിം ഉസ്മാന്‍ മുബാറക് അല്‍ദഹബിയുടെയും നിസാര്‍ കല്ലങ്കായിയുടെയും ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് ലസ്സി കഫെ യുടെ മാനേജിംഗ് ഡയറക്ടര്‍ക്ക് കൈമാറി. 

ഇന്ത്യയില്‍ നിരവധി ഔട്ട്‌ലെറ്റുകളുള്ള പ്രമുഖ ബ്രാന്റിന്റെ യുഎ ഇയിലെ 7 എമിറേറ്റ്‌സുകളിലായി 70 ഔട്ട്‌ലെറ്റുകള്‍ വ്യാപിക്കുമെന്ന് ബ്രാന്റ് സി ഇ ഒ നിസാം കാര്‍വാര്‍, എമിറെറ്റ്‌സ് ലസ്സി കഫെ യുടെ മാനേജിങ് ഡയറക്ടര്‍ നിസാര്‍ കല്ലങ്കൈ, ജി.സി.സി. റീജിയണല്‍ മാനേജര്‍ സിദ്ദിഖ് എന്നിവര്‍ അറിയിച്ചു. 

ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ്, കെ.എം.സി.സി യു.എ.ഇ കമ്മിറ്റി ട്രഷര്‍ യു. അബ്ദുല്ല ഫാറുഖി, അബുദാബി സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങല്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി മുജീബ് മൊഗ്രാല്‍, എകെ മൊയ്തീന്‍, സെഡ്.എ മൊഗ്രാല്‍, എ.എച്ച് സിദ്ദീഖ്, റാഷിദ് എടത്തോട്, അനീസ് മാങ്ങാട്, മൊയ്തീന്‍ പട്‌ള, ഇഖ്ബാല്‍, ആരിഫ്, ലസ്സി എന്‍ കഫെയുടെ മാനേജര്‍ അസീസ്, എമിറേറ്റ്‌സ് ലെസ്സി കഫെ മാനേജര്‍ ഈസ പട്‌ല പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad