Type Here to Get Search Results !

Bottom Ad

ഉദുമ ടൗണ്‍ റോഡ് വികസനം: യു.ഡി.എഫ് 12ന് കെ.എസ്.ടി.പി റോഡ് ഉപരോധിക്കും

ഉദുമ (www.evisionnews.co): അപകടം തുടര്‍ക്കഥയായ ഉദുമ ടൗണില്‍ റെയില്‍വേ ഗേറ്റിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഡിവൈഡര്‍ സ്ഥാപിച്ച് ആറ് വരിയായി റോഡ് വികസിപ്പിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കി നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഭരണകക്ഷിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് തയാറാകാത്ത കെ.എസ്.ടി.പി അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് 12ന് കെ.എസ്.ടി.പി റോഡ് ഉപരോധിക്കുമെന്ന് യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. റോഡ് വിഷയത്തിലെ എം.എല്‍.എയുടെ മൗനം ജനങ്ങളോടുള്ള വഞ്ചനയാണ്. പാര്‍ട്ടിയുടെ വികസന വിരുദ്ധ നിലപാടില്‍ എം.എല്‍.എ നിലപാട് വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
 
ചെയര്‍മാന്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഉദയമംഗലം സുകുമാരന്‍ സ്വാഗതം പറഞ്ഞു. വാസു മാങ്ങാട്, എം.എച്ച് മുഹമ്മദ് കുഞ്ഞി, സത്താര്‍ മുക്കുന്നോത്ത്, പ്രഭാകരന്‍ തെക്കേക്കര, ഭാസ്‌ക്കരന്‍ നായര്‍, ഖാദര്‍ കാത്തിം, ബി. കൃഷ്ണന്‍, മുഹമ്മദ് കുഞ്ഞി എരോല്‍, തിലകരാജന്‍, പാറയില്‍ അബൂബക്കര്‍, കെ.വി ശോഭന, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, പി.പി ശ്രീധരന്‍, കുഞ്ഞിരാമന്‍, സുകുമാരി ശ്രീധരന്‍, അന്‍വര്‍ മാങ്ങാട്, ടി.കെ ഹസീബ് സംബന്ധിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad