മുളിയാര്‍ (www.evisionnews.co): ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ 'സുഭിക്ഷ' പദ്ധതി ബോവിക്കാനം ബഡ്‌സ് സ്‌കൂളില്‍ ആരംഭിച്ചു. പ്രസിഡണ്ട് ടി.കെ മുനീര്‍ ബന്താട് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി ഷാഫി ഉദ്ഘാടനം ചെയ്തു.
ബഡ്‌സ് സ്‌കൂളിനുള്ള സഹായം മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി കൈമാറി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ബി.സി കുമാരന്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍, ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ്, വൈസ് പ്രസിഡണ്ട് സിദ്ധീഖ് ബോവിക്കാനം, എസ്.ടി.യു മണ്ഡലം സെക്രട്ടറി ഹാരിസ് ബാലനടുക്കം, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം, മൊയ്തീന്‍ ചാപ്പ, ഷരീഫ് മല്ലത്ത്, ഷാഫി ചേരൂര്‍, നസീര്‍ മൂലടുക്കം, ബഡ്‌സ് സ്‌കൂള്‍ അധ്യാപകരായ ടി.ഒ ജോണ്‍, സുമ പ്രസംഗിച്ചു.

Post a Comment
0 Comments