കാസര്‍കോട് (www.evisionnews.co): ചെര്‍ക്കള ടൗണിലുള്ള വൈമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാവിലെ 11.30മണിയോടെയാണ് സംഭവം. സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് തീപിടുത്തമുണ്ടായത്. തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ഒരു വര്‍ഷം മുമ്പാണ് സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ചെര്‍ക്കള സ്വദേശി ജലീലിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍ മാര്‍ക്കറ്റ്. മുകള്‍ നിലയിലെ ഇടനാഴിയില്‍ വെച്ചിരുന്ന ജനറേറ്റര്‍ ചൂടുപിടിച്ച് തൊട്ടടുത്ത് കൂട്ടിയിരുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് തീപടര്‍ന്നാണ് വന്‍ തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായപ്പോള്‍ തന്നെ അകത്തുണ്ടായിരുന്നവര്‍ പുറത്തേക്കോടിയതിനാല്‍ ആളപായമില്ലാതെ രക്ഷപ്പെട്ടു. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു
ചെര്‍ക്കള ടൗണില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം
12:19:00
0

Post a Comment
0 Comments