Type Here to Get Search Results !

Bottom Ad

സര്‍ക്കാറിന്റെ കനിവിന് കാത്തുനില്‍ക്കാതെ സാവിത്രി യാത്രയായി

കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ സമ്മാനിച്ച രോഗപീഡകളില്‍ വലഞ്ഞ് ദുരിത ജീവിതം തള്ളിനീക്കുകയായിരുന്ന സാവിത്രി ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ കുളത്തിങ്കാലില്‍ താമസിക്കുന്ന സാവിത്രി (38) പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെമരണത്തിന് കീഴടങ്ങിയത്. പെരിയാട്ടടുക്കം സ്വദേശിയായ ഭാസ്‌കരനായിരുന്നു സാവിത്രിയുടെ ഭര്‍ത്താവ്. രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതിന് ശേഷം ഭാസ്‌കരന്‍ സാവിത്രിയെ ഉപേക്ഷിച്ചുപോയി. സാവിത്രിയുടെ ശരീരം തളരുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയത്. 
 
സാവിത്രിക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ സാധിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ പോലും സഹായം ആവശ്യമായിരുന്നു. ശരീരവും മനസും തളര്‍ന്ന് വിവിധ ആസ്പത്രികളിലായി ചികിത്സക്ക് വിധേയയാകുകയും മുടങ്ങാതെ മരുന്നുകഴിക്കുകയും ചെയ്തിരുന്ന സാവിത്രിയെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സഹോദരന്‍ മധു നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യങ്ങളും നിര്‍ധനകുടുംബത്തില്‍പ്പെട്ട സാവിത്രിക്ക് ലഭിച്ചിരുന്നില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad