മഞ്ചേശ്വരം (www.evisionnews.co): പുസ്തകം എടുക്കാന്‍ വൈകിയതിന് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി അടിച്ചുപരിക്കേല്‍പിച്ചു. മഞ്ചേശ്വരം സബ്ജില്ലയിലെ അട്ടഗോളി എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥി അട്ടഗോളി ബായിക്കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിദ്ദീഖിന്റെ അഞ്ചു വയസുള്ള മകനാണ് അധ്യാപകയുടെ ക്രൂര മര്‍ദനത്തിനിരയായത്. വ്യാഴാഴ്ച ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടിയോട് അധ്യാപിക പുസ്തകമെടുക്കാന്‍ പറയുകയും എന്നാല്‍ പുസ്തകമെടുക്കാന്‍ കുട്ടി അല്‍പം വൈകിയതിനാല്‍ അടിച്ചു പരിക്കേല്‍പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
അധ്യാപികയുടെ ചൂരല്‍ പ്രയോഗത്തില്‍ കുട്ടിയുടെ പുറത്ത് അടിയേറ്റ് തൊലിയില്‍ മുറിവുണ്ടായി. എന്നും സ്‌കൂള്‍ വിട്ട് കളിക്കാന്‍ പോകാന്‍ വിസമ്മതിച്ചപ്പോഴാണ് കുട്ടി മര്‍ദനത്തിനിരയായി രക്ഷിതാക്കള്‍ക്ക് മനസിലായത്. ഉടന്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം എഇഒ ദിനേശന്‍ സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയ അധ്യാപികയെ എംഎസ്എഫ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നുതടഞ്ഞു.

Post a Comment
0 Comments