തൃക്കരിപ്പൂര്‍ (www.evisionnews.co): ട്രെയിന്‍ കടന്നുപോകുമ്പോള്‍ മദ്യലഹരിയില്‍ പ്ലാറ്റ് ഫോമില്‍ കിടക്കുകയായിരുന്ന 55കാരന്റെ തോളില്‍ നിന്നും കൈഅറ്റു പോയി. ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ ചന്തേര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്തെ സുരേശനാ (55)ണ് പരിക്കേറ്റത്.
ചോരവാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ ഇയാളെ ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മംഗളൂരു പാസഞ്ചര്‍ കടന്നുപോയതിന് ശേഷം മദ്യപിച്ച് ട്രാക്കില്‍ കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരില്‍ ഒരാള്‍ ഇയാളെ വലിച്ചു പ്ലാറ്റ്‌ഫോമില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് ട്രെയിന്‍ കടന്നുപോകുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ കൈവെച്ചത്. വിവരമറിഞ്ഞ് പോലീസെത്തിയാണ് സുരേഷനെ ആസ്പത്രിയിലെത്തിച്ചത്.

Post a Comment
0 Comments