Type Here to Get Search Results !

Bottom Ad

ഫേസ്ബുക്ക് ലൈവില്‍ കാമുകനെ സാക്ഷിയാക്കി 18കാരി തൂങ്ങിമരിച്ചു


(www.evisionnews.co) ഫേസ്ബുക്ക് ലൈവില്‍ കാമുകനെ സാക്ഷിയാക്കി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ബംഗാളിലെ 24പര്‍ഗാനാസ് ജില്ലയിലാണ് ഞെടുക്കുന്ന സംഭവം അരങ്ങേറിയത്. സോനര്‍പുരിലെ ബയേദിപാരാ സ്വദേശിയായ പതിനെട്ടുകാരിയാണ് കാമുകനെ ഫേസ്ബുക്കിലൂടെ തത്സമയം ദൃശ്യങ്ങള്‍ കാണിച്ച് തൂങ്ങിമരിച്ചത്.

വീടിന് സമീപമുള്ള ആശുപത്രിയിലെ ജോലിക്കാരിയാണു പെണ്‍കുട്ടിയുടെ അമ്മ. സംഭവം നടക്കുമ്പോള്‍ സഹോദരനും പിതാവും ജോലി ആവശ്യത്തിനായി പുറത്തായിരുന്നു. ഞായറാഴ്ച രാവിലെ മകള്‍ എണീക്കാന്‍ താമസിക്കുന്നത് എന്തെന്ന് തിരക്കാന്‍ മുറിയിലെത്തിയ അമ്മയാണു ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ശനിയാഴ്ച വൈകിട്ട് പുറത്തുപോയി തിരിച്ചെത്തിയ പെണ്‍കുട്ടി നിരാശയിലായിരുന്നുവെന്നും സംസാരവും കുറവായിരുന്നുവെന്നും അമ്മ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad