കാല്‍പന്ത് പ്രേമികള്‍ ഏറ്റവും കൂടുതലുള്ള രാജ്യം ബ്രസീലും അര്‍ജന്റീനയുമല്ല. ഡേറ്റ വിശകലന സ്ഥാപനമായ നീല്‍സന്‍ സ്പോര്‍ട്സ് 30 രാജ്യങ്ങള്‍ക്കായി നടത്തിയ റാങ്കിംഗില്‍ യു.എ.ഇക്കാണ് ഒന്നാംസ്ഥാനം. അഥവാ ഫുട്ബോള്‍ കമ്പക്കാര്‍ ഏറ്റവുമധികം ഉള്ള രാജ്യം യുഎഇ ആണെന്നര്‍ത്ഥം.
80ശതമാനം ആളുകളും യുഎ.ഇയില്‍ ഫുട്ബോള്‍ പ്രേമികളാണ്. രണ്ടാം സ്ഥാനത്തുള്ള തായ്ലന്‍ഡില്‍ 78 ശതമാനം കളിപ്രേമികളാണ് ഉള്ളത്. പോര്‍ച്ചുഗല്‍, ചിലി,തുര്‍ക്കി എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. അഞ്ചുതവണ ലോകകീരീടം നേടിയ കാനറികള്‍ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്. 60% ആളുകളാണ് ബ്രസീലില്‍ ഫുട്ബോള്‍ പ്രേമികളായുള്ളത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് ബ്രസീലിലെ ഫുട്ബോള്‍ പ്രേമം കുറയുന്നു എന്നാണ്. 2013 ലെ കണക്കു പ്രകാരം 72ശതമാനം ആളുകള്‍ കളിക്കമ്പക്കാരായിരുന്നു. 12 ശതമാനം കുറവ് ഇത്തവണ ഉണ്ടായിരിക്കുന്നു.
ലോകത്തെ ഏറ്റവും ജനപ്രിയ ലീഗായ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് സ്വന്തമായുള്ള ബ്രിട്ടന്‍ (51ശതമാനം) പട്ടികയില്‍ 17ാമതാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവും അണ്ടര്‍ 17ലോകകപ്പിന്റെ ആതിഥേയത്വവുമെല്ലാം നല്‍കിയ കുതിപ്പിന്റെ പിന്‍ബലത്തില്‍ ഇന്ത്യയിലും ഫുട്ബോള്‍ പ്രേമം വര്‍ധിച്ചിട്ടുണ്ട്. 45 ശതമാനമാണ് ഇന്ത്യയിലെ കളിപ്രേമികള്‍.

Post a Comment
0 Comments