Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു (www.evisionnews.co): സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവ ദമ്പതികള്‍ ദാരുണമായി മരിച്ചു. കൗപിലെ സമീര്‍ (30), ഭാര്യ ഷംറിന്‍ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച നന്തൂര്‍ സര്‍ക്കിളിലാണ് അപകടം. ബെല്‍ത്തങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന സമീറും ഷംറിനും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ നിന്നും വന്ന ലോറിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഷംറിന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സമീറിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കങ്കനാടി പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad