അസം (www.evisionnews.co): എടിഎമ്മിനുള്ളില്‍ നുഴഞ്ഞുകയറി ചുണ്ടെനെലികള്‍ കരണ്ടെടുത്തത് 12.38 ലക്ഷം രൂപയുടെ നോട്ടുകള്‍. അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലാണ് വിചിത്രമായ സംഭവം നടന്നത്. എസ്ബിഐയുടെ എടിഎമ്മില്‍ നിന്നാണ് എലികള്‍ പന്ത്രണ്ട് ലക്ഷത്തിലധികം രൂപ നശിപ്പിച്ചത്. ഒരു സ്വകാര്യ സെക്യൂരിറ്റി കമ്പനി മെയ് 19 ആണ് 29.48 ലക്ഷം രൂപ എടിഎമ്മില്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് മെയ് 20ന് എടിഎം പ്രവര്‍ത്തനരഹിതമായതിനാല്‍ അടച്ചിടുകയായിരുന്നു.
പിന്നീട് ജൂണ്‍ 11 ആണ് കമ്പനി വീണ്ടും എടിഎം തുറന്നത്. അപ്പോഴാണ് 29.48 ലക്ഷം രൂപ നിക്ഷേപിച്ചതില്‍ 12,38 ലക്ഷം രൂപ എലി കരണ്ടു നശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ചുണ്ടെലികള്‍ കരണ്ട് നശിപ്പിച്ചിരിക്കുന്നതില്‍ അധികവും അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ്. 17 ലക്ഷത്തോളം രുപയുടെ നോട്ടുകള്‍ കേടുപാടൊന്നും പറ്റാതെ വീണ്ടെടുക്കാന്‍ സാധിച്ചെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment
0 Comments