Type Here to Get Search Results !

Bottom Ad

വിഷം കലര്‍ന്ന മീത്സ്യങ്ങളുടെ കടത്ത് വ്യാപകം: ഇന്ന് മാത്രം പിടികൂടിയത് 9000കിലോ മീന്‍


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്തേക്ക് വ്യാപകമായ രീതില്‍ രാസവസ്തു കലര്‍ത്തിയ മീനുകള്‍ എത്തിതോടെ നടപടിയുമായി സര്‍ക്കാര്‍. രണ്ടായിരത്തി ആറിലെ ഭക്ഷ്യസുരക്ഷാ ആക്ട് കര്‍ശനമാക്കുന്നത് പരിശോധിക്കാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വ്യാപകമായി സംസ്ഥാനത്തേക്കെത്തുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യത്തിനൊപ്പം മറ്റ് ഭക്ഷ്യ വസ്തുക്കളിലെ മായവും കണ്ടെത്താന്‍ പരിശോധനകള്‍ കര്‍ശനമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കും. ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.

കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ ഇന്നു പുലര്‍ച്ചെ പിടികൂടിയിരുന്നു, ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് പരിശോധന ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയത്. തൂത്തുകുടി,മണ്ഡപം എന്നിവടങളില്‍ നിന്ന് കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ മീനാണ് പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad