ദേശീയം (www.evisionnews.co): ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ച് അഞ്ചു വി.എച്ച്.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിദ്ധേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു എന്നാരോപിച്ചായിരുന്നു താജ്മഹലിന്റെ പടിഞ്ഞാറേ കവാടം തകര്‍ക്കാന്‍ ശ്രമിച്ചത്. ചുറ്റികകളും കമ്പിപ്പാരകളുമായി 30ഓളം പേരായിരുന്നു അക്രമ സംഘത്തിലുണ്ടായിരുന്നത്. താജ്മഹലിനെക്കാള്‍ മുമ്പു തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കവാടം പൊളിച്ചു മാറ്റാന്‍ തയാറായിരുന്നില്ല. ഇക്കാരണത്താലാണ് തങ്ങള്‍ പൊളിച്ചു മാറ്റുന്നതെന്നും വി.എച്ച്.പി നേതാവ് രവി ദുബേ പറഞ്ഞു.
ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 30പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുമുണ്ട്. ചുറ്റികകളും കമ്പിപ്പാരകളുമായായിരുന്നു ചരിത്ര സ്മാരകത്തിന്മേല്‍ പൊളിക്കാന്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തിയത്. നേരത്തെ താജ്മഹലിന്റെ പേര് റാം മഹല്‍ എന്നോ കൃഷ്ണ മഹല്‍ എന്നോ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ് രംഗത്തെത്തിയിരുന്നു.

Post a Comment
0 Comments