ബെള്ളൂര്‍ (www.evisionnews.co): സിപിഎം പാര്‍ട്ടി ഗ്രാമം എന്നറിയപ്പെടുന്ന ബസ്തി പ്രദേശത്ത് നിലകൊള്ളുന്ന തോട്ടത്തമൂല കോളനി നിവാസികള്‍ക്ക് സഞ്ചാരയോഗ്യമായ റോഡ് പോലും ഉണ്ടാക്കാന്‍ കഴിയാതെ ചില ദുരന്തമുണ്ടാകുമ്പോഴും മാധ്യമങ്ങള്‍ ഈപ്രദേശത്തിന്റെ ദുരിതങ്ങള്‍ വരച്ചുകാട്ടുമ്പോഴും മാത്രം പ്രസ്താവനയും സമരപരിപാടികളുമായി വരുന്നത് ദളിതരോട് കാട്ടുന്ന കപട സ്നേഹമാണെന്ന് മുസ്ലിം ലീഗ് ബെള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷം പഞ്ചായത്ത് ഭരിച്ചത് സിപിഎം ആയിരുന്നു. മൂന്നുവര്‍ഷമായി ബിജെപിയും. തുടര്‍ച്ചയായി ഇവിടുത്തെ പഞ്ചായത്തംഗം സിപിഎം മഹാഭൂരിപക്ഷത്തിനാണ് ജയിച്ചുകേറുന്നത്. പ്രദേശം ഉള്‍ക്കൊള്ളുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നതും ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം തന്നെയാണ്. എന്നിട്ടും നാളിത് വരെയായിട്ടും തെരഞ്ഞെടുപ്പ് കാലങ്ങളിലെ മോഹന വാഗ്ദാനങ്ങളല്ലാതെ ഈ പ്രദേശത്തുകാരുടെ ആവശ്യം നടപ്പിലാക്കാന്‍ ഭരണസമിതികള്‍ മുന്നോട്ടുവന്നിട്ടില്ലെന്ന് മാത്രമല്ല, പ്രശ്നപരിഹാരത്തിന് വേണ്ടി യാതൊരു നടപടിയും എടുത്തില്ല.
നിലവില്‍ പഞ്ചായത്ത് ഭരിക്കുന്ന ബിജെപിയും പ്രസ്താവനകള്‍ ഇറക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതല്ലാതെ സഞ്ചാര യോഗ്യമായ റോഡ് നിര്‍മിക്കാനോ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനോ യാതൊരുവിധ നടപടിയും എടുക്കുന്നില്ല. മേല്‍പറഞ്ഞ കോളനിവാസികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം തടയുന്ന വ്യക്തികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പ്രദേശത്തിന്റെ റോഡ് സൗകര്യത്തിന്റെ കാര്യത്തില്‍ ഭരണസമിതിയും ജനപ്രതിനിധിയും അടിയന്തിര നടപടികളെടുക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment
0 Comments