Type Here to Get Search Results !

Bottom Ad

നാടോടി സ്്ത്രീയെ ശല്യം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച പൊലിസുകാരന് മര്‍ദനം

കാഞ്ഞങ്ങാട് (www.evisionnews.co): റെയില്‍വേ സ്റ്റേഷനില്‍ അന്യസംസ്ഥാന സ്ത്രീയെ ശല്യം ചെയ്യുന്നത് തടയാന്‍ ചെന്ന പൊലീസുകാരനെ തലയില്‍ വടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. ഇന്നലെ രാവിലെ 8.45ഓടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളിയുടെ അക്രമത്തില്‍ കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ മടിക്കൈ ചാളക്കടവ് പോത്തങ്കയിലെ റിട്ട. എസ്.ഐ ബാലന്റെ മകന്‍ വിനീഷി (27)നാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒറീസ കന്തമാള്‍ ഉദയഗിരിയിലെ സഫേദ്കുമാര്‍ പ്രതാപ (30)നെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റു ചെയ്തു.
 
റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന നാടോടി സ്ത്രീയെ ശല്യപ്പെടുത്തുകയായിരുന്ന സഫേദ് കുമാറിനെ തടയാന്‍ ചെന്ന യാത്രക്കാര്‍ക്കു നേരെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു. ഇതുകണ്ട് റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിനീഷ് കുമാര്‍ സ്ഥലത്തെത്തി സഫേദ് കുമാറിനെ കസ്റ്റഡിയിലെടുത്ത് എയ്ഡ് പോസ്റ്റില്‍ കൊണ്ടുപോയപ്പോഴാണ് മരവടി കൊണ്ട് വിനീഷിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിനീഷിന്റെ തലക്ക് സാരമായ പരിക്കുണ്ട്. സഫ്ദാറിനെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, വധശ്രമം എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരമാമ് കേസെടുത്തിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad