സ്‌കൂള്‍ തുറക്കുന്ന ദിവസത്തില്‍ പുതിയ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. മധ്യവേനലവധിക്കു ശേഷം പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ് വഴക്കത്തിനാണ് ഇക്കുറി മാറ്റമുണ്ടാവുക. ജൂണ്‍ ഒന്ന് വെള്ളിയാഴ്ച തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ രണ്ടു ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും. പുതിയ തീരുമാനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച ഉണ്ടായേക്കും.
അടുത്ത അധ്യയനവര്‍ഷം മുന്‍കൊല്ലത്തെക്കാള്‍ കൂടുതല്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാകും. 220 പ്രവൃത്തിദിവസം അടുത്ത അധ്യയനവര്‍ഷം ഉണ്ടാവണമെന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം. പുതിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെങ്കില്‍ 220 പ്രവൃത്തിദിനം വേണം.
പതിവനുസരിച്ച് ഇക്കൊല്ലം ജൂണ്‍ നാലിന് തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുമെന്നായിരുന്നു കരുതിയിരുന്നത്. മേയ് 31 തിങ്കളാഴ്ചയാണെങ്കില്‍ തൊട്ടടുത്ത ബുധനാഴ്ചയോ, ബുധനാഴ്ചയാണെങ്കില്‍ അടുത്ത തിങ്കളാഴ്ചയോ ആയിരുന്നു പതിവ് സ്‌കൂള്‍ തുറക്കല്‍. ഇതിനാണ് ഇപ്പോള്‍ മാറ്റം വരാന്‍ പോകുന്നത്.

Post a Comment
0 Comments