ബേക്കല്‍ (www.evisionnews.co): ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറില്‍ വിഷം കലര്‍ത്തിയതായി പരാതി. എരോല്‍ കുണ്ടിലെ അനില്‍ കുമാറിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് വിഷാംശം കണ്ടെത്തിയത്. രാവിലെ കിണറില്‍ നിന്നും വെള്ളം കോരിയെടുക്കുമ്പോള്‍ നിറവ്യത്യാസവും രൂക്ഷഗന്ധവും ശ്ര്ദ്ധയില്‍പെട്ട വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
2016 ഒക്ടോബര്‍ 30ന് അനിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ ഇരുട്ടിന്റെ മറവില്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഈ കേസില്‍ ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കിണറില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ അനിലിന്റെ മാതാവ് ഭവാനി നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments