Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി


കാഞ്ഞങ്ങാട് (www.evisionnews.co): യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന്‍ ആശിഷ് വില്യം (35) ആണ് കൊല്ലപ്പെട്ടത്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വൈകിട്ട് 4.45നാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം ചാളക്കടവ് സ്വദേശി കുഞ്ഞിക്കണ്ണന്റെ മകന്‍ കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ ക്വാര്‍ട്ടേഴ്സില്‍ താമസകരനുമായ ദിനേശന്‍ (47)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
അലാമിപ്പള്ളിയിലെ ബാറില്‍ വെച്ചുണ്ടായ പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നിര്‍മാണം പൂര്‍ത്തിയാവാത്ത ഷോപ്പിംഗ് കോംപ്ലക്സിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന ആശിഷിനെ ദിനേശന്‍ വാരിക്കഷ്ണം തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണംസംഭവിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആശിഷിന്റെ മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും.


Post a Comment

0 Comments

Top Post Ad

Below Post Ad