Type Here to Get Search Results !

Bottom Ad

വോട്ടെടുപ്പ് 12ന്: കര്‍ണാടകയില്‍ ഇന്ന് കലാശക്കൊട്ട്, പോര് മുറുക്കി കോണ്‍ഗ്രസും ബി.ജെ.പിയും


കര്‍ണാടക (www.evisionnews.co): മാസങ്ങള്‍ നീണ്ട പരസ്യ പ്രചാരണത്തിന് ഇന്ന് അന്ത്യമാകുന്നതോടെ നേതാക്കള്‍ ഇനി നിശബ്ദ പ്രചാരണത്തിലൂടെ വോട്ട് ഉറപ്പിക്കും. മേയ് 12നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതു അഭിമാന പോരാട്ടമാണ്. കര്‍ണാടക നിലനിര്‍ത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നേതൃത്വത്തില്‍ വന്‍ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്.

അതേസമയം സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവിനു ശ്രമിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരാണ് ബിജെപിയുടെ പ്രചാരണം നയിച്ചത്. വര്‍ഗീയ ധ്രുവീകരണം, അഴിമതി എന്നീ വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും പ്രചാരണ സമയത്ത് കൊമ്പു കോര്‍ത്തിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ ശക്തി തെളിയിക്കാനാണ് രാഷ്ട്രീയപാര്‍ട്ടികളുടെ നീക്കം. കര്‍ണാടകയിലെ ഫലം ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിഗതികള്‍ മാറ്റിമാറിക്കാന്‍ സാധ്യതയുള്ളതു കൊണ്ട് കരുതലോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.

മേയ് 12ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. 15ന് ഫലം പ്രഖ്യാപിക്കും. ജയനഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി.എന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad