Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (വെഡിംഗ് കളക്ഷന്‍): റെഡ് ക്ലബ്ബ് മലബാറില്‍ ടോപ് 5ല്‍

(ebiz.evisionnews.co) നവവരന്റെ വസ്ത്രസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ ഭാവം പകര്‍ന്നുനല്‍കിയ വസ്ത്രാലയമാണ് റെഡ് ക്ലബ്ബ്. 2015ല്‍ ഉപ്പളയില്‍ തുടക്കമിട്ട ഈ സ്ഥാപനത്തിന് ഇന്ന് മംഗലാപുരത്തും ഷോറൂമുകളുണ്ട്. വിവാഹ വസ്ത്രങ്ങളുടെ ഏറ്റവും മികച്ച ശേഖരം എന്നത് തന്നെയാണ് റെഡ് ക്ലബ്ബിനെ മറ്റു വസ്ത്രാലയങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മികച്ച വസ്ത്രങ്ങള്‍ ഏറ്റവും ചുരുങ്ങിയ നിരക്കില്‍ വിതരണം ചെയ്ത് അതിശയിപ്പിക്കുകയാണ് റെഡ് ക്ലബ്ബ്. ചെറിയ ബജറ്റില്‍ ഒതുങ്ങിയ പര്‍ച്ചേസ് ആഗ്രഹിക്കുന്നവര്‍ക്ക് കൈനിറയെ വസ്ത്രങ്ങളുമായി പോകാമെന്നത് ആവശ്യക്കാരെ റെഡ് ക്ലബ്ബിലെത്തിക്കുന്നു.
 
കര്‍ണാടകയില്‍ നിന്നും മലബാര്‍ മേഖലയില്‍ നിന്നും നിരവധി കല്യാണ പാര്‍ട്ടികളാണ് വിലക്കുറവിന് പേരുകേട്ട റെഡ് ക്ലബ്ബിനെ തേടിയെത്തുന്നത്. വിവാഹ വസ്ത്രങ്ങളിലെ വരന്റെ ഏറ്റവും വലിയ ട്രെന്റ് ഇനമായ ഷെര്‍വാണി, സ്യൂട്ട് എന്നിവ വ്യത്യസ്തമായ ഫാഷനിലും വ്യത്യസ്തമായ വിലനിരക്കിലും ചെയ്തുകൊടുക്കാന്‍ റെഡ് ക്ലബ്ബ് സന്നദ്ധമാണ്. പുരുഷ വസ്ത്രങ്ങളുടെ ലോകത്ത് എല്ലാം കൊണ്ടും വ്യസ്തത തീര്‍ക്കുകയാണ് ഉപ്പള സ്വദേശിയായ റഷീദിന്റെ ഉടമസ്ഥതയിലുള്ള റെഡ് ക്ലബ്ബ്. ബിസിനസിന് പുറമെ ജീവ കാരുണ്യരംഗത്തും സന്നദ്ധ പ്രവര്‍ത്തനത്തിലും റഷീദ് പങ്കാളിയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad