ത്രിപുര (www.evisonnews.co): മാധ്യമങ്ങള്‍ക്ക് മുന്നില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീതിനെ വകവെയ്ക്കാതെ വീണ്ടും വിവാദം സൃഷ്ടിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍. മുന്‍ ലോകസുന്ദരി ഡയാന ഹെയ്‌നെതിരെ വിവാദ പ്രസ്താവന നടത്തി മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് ബിപ്ലവ് തിരികൊളിത്തിയിരിക്കുന്നത്. അഗര്‍ത്തലയില്‍ നടന്ന സിവില്‍ സര്‍വ്വീസ് ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു പ്രസംഗം.
വാര്‍ത്തകള്‍ ചുരുക്കത്തില്‍ ഇന്നും പെട്രോള്‍ വിലയില്‍ മാറ്റമില്ല നഗരത്തില്‍ നിന്നും കണ്ടെടുത്തത് പൂച്ചയുടേയും പട്ടിയുടേതുമടക്കം 20000 കിലോ ഇറച്ചി നേരത്തെ നിശ്ചയിച്ച പ്രകാരമാണ് താന്‍ ഡല്‍ഹിയിലേക്ക് പോകുന്നതെന്ന് ബിപ്ലവ് കുമാര്‍ തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്. ബിപ്ലവ് ദേവ് അല്ല മറിച്ച് ഇവിടുത്തെ ജനങ്ങളാണ് നമ്മുടെ സര്‍ക്കാര്‍. രാവിലെ എട്ടിന് ചന്തയില്‍ എത്തുന്ന പാവയ്കക്കള്‍ വൈകീട്ട് ഒന്‍പതാകുമ്പോഴേയ്ക്കും വാടിപ്പോകും. എന്നാല്‍ എന്റെ സര്‍ക്കാര്‍ അങ്ങനെയല്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പോറലും ഏല്‍ക്കാന്‍ ഞാന്‍ അനുവദിക്കില്ല. ആരെങ്കിലും പോറലേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ നഖം താന്‍ വെട്ടിയെടുക്കും ബിപ്ലവ് പറഞ്ഞു.

Post a Comment
0 Comments