Type Here to Get Search Results !

Bottom Ad

റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കാറിടിച്ച് യുവാവിന് ഗുരുതരം


കാസര്‍കോട് (www.evisionnews.co): റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അമിതവേഗതയില്‍ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം. കുമ്പഡാജെയിലെ ഓണി മുഹമ്മദി (39)നാണ് ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ടോടെ സൂരംബയലിലാണ് അപകടം. ബൈക്ക് യാത്രക്കിടെ ഫോണ്‍വന്നതിനെ തുടര്‍ന്ന് റോഡരികില്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. മുഹമ്മദിനെ ഉടന്‍ തന്നെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad