Type Here to Get Search Results !

Bottom Ad

പവര്‍കട്ട് ഇല്ലെന്ന് പരസ്യപ്പെടുത്തുമ്പോഴും നാട്ടില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

ചെര്‍ക്കള (www.evisionnews.co): സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷം പൊലിപ്പിക്കാനുള്ള പരസ്യങ്ങളില്‍ കേരളത്തില്‍ പവര്‍കട്ട് ഇല്ലെന്ന് ആണയിടുമ്പോഴും ദിവസത്തിന്റെ മിക്ക സമയങ്ങളിലും വൈദ്യുതി ഒളിച്ചുകളിക്കുകയാണെന്ന് ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തായലും ജനറല്‍ സെക്രട്ടറി സി.ടി റിയാസും പ്രസ്ഥാവനയില്‍ പറഞ്ഞു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മഴ സാധ്യത സൂചിപ്പിച്ചാല്‍ മതി കേരളം അന്ന് ഇരുട്ടിലാവാവും. കാറ്റിന്റെ ചെറുലക്ഷണം കണ്ടാല്‍ മതി മരം വീണു എന്നാവും കാരണം. ഇലക്ട്രിസിറ്റി ഓഫിസിലേക്ക് വിളിച്ചാല്‍ ജീവനക്കാര്‍ ഫോണ്‍ എടുക്കാറില്ല. സര്‍ക്കാര്‍ സമയം പറഞ്ഞില്ലെങ്കിലും വൈദ്യുതി മുടക്കത്തിന് കൃത്യസമയം തന്നെയുണ്ടെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
റമസാന്‍ മാസത്തില്‍ നോമ്പുതറയുടെ സമയത്തും അത്താഴ സമയത്തും വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്. വൈദ്യുതിയുടെ ഈകള്ളനും പൊലീസും കളി അവസാനിപ്പിക്കാന്‍ വേണ്ട നടപടി കൈകൊണ്ടതിന് ശേഷം മതി ഖജനാവിന് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തുന്ന പവര്‍ കട്ടില്ലെന്ന പരസ്യം നല്‍കുന്ന പണിയെന്നും സര്‍ക്കാറിന്റെ കൊള്ളരുതായ്മയും കഴിവുകേടും വേണ്ടുവോളം അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇത്തരം പരസ്യങ്ങള്‍ക്കാവില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.




Post a Comment

0 Comments

Top Post Ad

Below Post Ad