കോഴിക്കോട് (www.evisionnews.co): ഉറ്റവരെന്ന് പറയാവുന്ന കുടുംബത്തിലെ എല്ലാവരും പോയി. ഉമ്മയും ഞാനും മാത്രമെ ഇനിയുള്ളൂ. മരിച്ചിട്ടും ഞങ്ങളെ ചില മാധ്യമങ്ങള്‍ വേട്ടയാടുകയാണ്. മലേഷ്യയില്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പോവാത്ത ജേഷ്ഠന്‍ സാബിത്ത് മലേഷ്യയില്‍ പോയിരുന്നുവെന്നും അതുവഴിയാണ് നിപാ വൈറസ് പകര്‍ന്നതെന്നും പ്രചരിപ്പിച്ചു എന്തിനാണ് ഞങ്ങളെ വീണ്ടും വേട്ടയാടുന്നതെന്നുമാണ് മുത്തലിബ് ചോദിക്കുന്നത്.
നിപ്പ വൈറസ് മൂലം മരണപ്പെട്ട പന്തീരിക്കര സൂപ്പിക്കടയിലെ മൂസയുടെ ജീവിച്ചിരിപ്പുള്ള ഒരേ ഓരു മകനാണ് മുത്തലിബ്. സഹോദരങ്ങളായ സാബിത്തും സ്വാലിഹും മരിച്ചു. ഒരു സഹോദരന്‍ നേരത്തെ അപകടത്തിലും കുടുംബത്തിന നഷ്ടമായി. സൂപ്പിക്കടയിലെ വീട് ഇന്ന് അടച്ചിട്ടിരിക്കുകയാണ്. പന്തീരിക്കരയില്‍ തന്നെയുള്ള അമ്മാവന്റെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. സഹോദരങ്ങളായ സാബിത്തും സ്വാലിഹും അത്താണിയായ പിതാവ് മൂസയും നിപ്പ മൂലം മരിച്ചു. ആ വീട്ടിലെ അവശേഷിക്കുന്ന അംഗങ്ങളായ മുത്തലിബും ഉമ്മയും കുടുംബം തന്നെ ഇല്ലാതായതിന്റെ സങ്കടത്തിലാണ്.
സഹോരദങ്ങളേയും ഉപ്പയേയും പിന്നെ കുറേ മനുഷ്യരേയും ഇല്ലാതാക്കിയ ഈ വൈറസ് എവിടെ നിന്നാണ് വന്നതെന്ന് അറിയാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. അത് അന്വേഷിച്ച് കണ്ടെത്തണം. അതിന് ഞങ്ങളാലായ എല്ലാസഹായവും നല്‍കും. സാബിത്ത് ഒരിക്കലും മലേഷ്യയില്‍ പോയിട്ടില്ല. ഏഴു മാസം മുന്നേ ദുബൈയില്‍ ജോലിക്കായി പോയിരുന്നു. സ്വാലിഹും നേരത്തെ ദുബൈയില്‍ പോയിട്ടുണ്ട്. ഇപ്പോള്‍ സാബിത്ത് മലേഷ്യയില്‍ പോയി എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് ജന്മൂഭിയാണ്.
വീട്ടിലെ എല്ലാവരും പോയ ദുഖത്തിലാണ് ഞങ്ങള്‍, ഞാനും ഉമ്മയും ഇപ്പോഴുള്ള ഈ വീട്ടിലേക്ക് പോലും ആരും വരുന്നില്ല. ഞങ്ങളുടെ വീടും സമീപത്തെ വീടും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. സമീപത്തെ വീടുകളെല്ലാം തുറക്കാന്‍ അധികൃതര്‍ പരഞ്ഞിട്ടുണ്ട്. ഞാന്‍ പേരാമ്പ്രയിലെ ജബലുന്നൂര്‍ അറബിക് കോളജിലാണ് പഠിക്കുന്നത്. ഡിഗ്രി പഠനമൊക്കെ മുടങ്ങി. സാബിത്ത് മരിച്ചപ്പോള്‍ ഞങ്ങളെല്ലാം അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ വീട്ടിലുണ്ടായിരുന്നു. ഇനി ഞാന്‍ തന്നെ സ്വന്തമായി ജീവിതം തുടങ്ങണം. സര്‍ക്കാര്‍ സഹായിക്കുമെന്നാണ് എന്റെ പ്രതീക്ഷ. കൂടെപിറപ്പുകളെല്ലാം പോയി വിഷമിച്ചിരിക്കുമ്പോള്‍ വ്യാജ കഥകള്‍ കൂടി താങ്ങാനുള്ള കരുത്ത് എനിക്കും ഉമ്മക്കുമില്ലെന്നും മുത്തലിബ് പറയുന്നു.

Post a Comment
0 Comments