ചെങ്ങന്നൂര്‍ (www.evisionnews.co): പോലിസിന്റെ കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് സന്ദര്‍ശിച്ചു. കസ്റ്റഡി മരണത്തില്‍ ശ്രീജിത്ത് കൊല്ലപ്പെട്ടിട്ട് ഇത്രയും ദിവസമായിട്ടും ഒരിക്കല്‍ പോലും അദ്ദേഹം വീട് സന്ദര്‍ശിക്കാനെത്താത്തത് അഹങ്കാരത്തിന്റെ തെളിവാണെന്നും ഇത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേരുന്നതല്ലെന്നും ബിപ്ലബ് പറഞ്ഞു.
ശ്രീജിത്തിന്റെ കുടുംബത്തിനു അഞ്ചു ലക്ഷം ധന സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്താനാണ് ത്രിപുര മുഖ്യമന്ത്രി കേരളത്തിലെത്തിയത്. ദളിതര്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ ദളിത് വിരുദ്ധരാണ്. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ഭരണം ദുര്‍ഭരണമായി മാറിയിരുന്നു. അവിടെ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടും, അവരുടെ വീട് സന്ദര്‍ശിക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ തയ്യാറായില്ല. അതേ അവസ്ഥ തന്നെയാണ് ഇന്ന് കേരളത്തിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തില്‍വരുമെന്നും ബിപ്ലബ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments