Type Here to Get Search Results !

Bottom Ad

മാഹിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗത്തിനെ ആര്‍എസ്എസ് വെട്ടിക്കൊന്നു

മാഹി (www.evision news.co): മാഹിയിൽ സിപിഎം നേതാവിനെ ആര്‍എസ്എസ് വെട്ടിക്കൊന്നു. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് വെട്ടിക്കൊന്നത്. മാഹി പള്ളൂരില്‍ വച്ചാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.

കണ്ണൂരില്‍ ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് കണ്ണൂരിന്റെ സമീപ പ്രദേശമായ മാഹിയില്‍ കൊലപാതകം നടന്നിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ശക്തികേന്ദ്രങ്ങളില്‍ നിന്നും പൊലീസ് പിടികൂടിയത് ഉഗ്രശേഷിയുള്ള നൂറോളം ബോംബുകള്‍. കണ്ണൂര്‍ തില്ലങ്കേരിയിലെ ആര്‍എസ്എസ് കേന്ദ്രമായ ചാളപ്പറമ്പില്‍നിന്നാണ് ഇന്ന് ഐസ്‌ക്രീം ബോംബുകളും ബോംബ് നിര്‍മാണസാമഗ്രികളും കണ്ടെടുത്തത്. ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ വീടിനടുത്തുള്ള പ്രദേശമാണിത്.

ഐസ്‌ക്രീം ബോളില്‍ നിര്‍മിച്ച ബോംബുകളും നിര്‍മിക്കാന്‍ സൂക്ഷിച്ച ഐസ്‌ക്രീം ബോളുകളുമാണ് കണ്ടെടുത്തത്. മാലൂര്‍ എസ്ഐ, ടി വി ശശിധരന്‍, എഎസ്ഐ, എം സി ജിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ബോംബ് സ്‌ക്വാഡും മുഴക്കുന്ന് പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. ബോംബുനിര്‍മ്മാണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചിരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad