ബംഗളൂരു (www.evisionnews.co): ഗവര്‍ണക്കെതിരെ കര്‍ണാടക രാജ്ഭവന് മുമ്പില്‍ പ്രതിഷേധം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ഷാഫി പറമ്പിലിനെ പോലീസ് അറസ്റ്റ് ചെയ്തു. കുതിരക്കച്ചവടത്തിലൂടെ യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ഷാഫി പറമ്പിലിനൊപ്പം നൂറുകണക്കിന് പ്രവര്‍ത്തകരെയും കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കര്‍ണാടകയുടെ 23-ാമത്തെ മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തിനെ തുടര്‍ന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. നിയമസഭയ്ക്ക് (വിധാന്‍സഭ) മുന്നില്‍ കുത്തിയിരുന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്. ഗുലാം നബി ആസാദ്, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.സി വേണുഗോപാല്‍ തുടങ്ങിയവരാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

Post a Comment
0 Comments